സയന്‍സ് മാജിക്
മുറിവില്ലാതെ ശരീരം മുറിക്കാം
ആവശ്യമുള്ള സാധനങ്ങള്‍:
ഫെറിക് ക്ലോറൈഡ്, സോഡിയം സള്‍ഫോസയനൈഡ്, ഒരു കത്തി
മൂര്‍ച്ചയുള്ള ഒരു കത്തി എടുത്ത് നിങ്ങള്‍ ശരീരം മുറിക്കുന്നു. ചോര പൊടിഞ്ഞ മുറിവ് ഒന്ന് തുടച്ചതിനു ശേഷം നോക്കിയാല്‍ മുറിവ് കാണില്ല. മുറിവ് എവിടെ പോയി...?
മുറിക്കാന്‍ ഉദേശിക്കുന്ന ശരീരഭാഗത്ത് ഫെറിക് ക്ലോറൈഡ് ലായനി പുരട്ടുക. അതിനു ശേഷം സോഡിയം സള്‍ഫോസയനൈഡ് ലായനിയില്‍ കത്തി മുക്കി, കത്തി ശരീരത്തില്‍ മുട്ടിച്ച് മുറിക്കുന്നതായ് നടിക്കുക. കത്തി തൊടുന്ന ഭാഗത്ത് മുറിവ് പോലെ ചുവന്ന പാട് പ്രത്യക്ഷപ്പെടും. തുണി കൊണ്ട് തുടച്ചാല്‍ പാട് മായുകയും ചെയ്യും.
No comments:
Post a Comment