ST. THOMAS H. S KALLARA

WELCOME TO ST. THOMAS HIGH SCHOOL KALLARA

Monday, September 17, 2012

മികച്ച പി.ടി.എ അവാര്‍ഡ്‌ കല്ലറ സെന്റ് തോമസ്‌ സ്‌കൂളിന്‌

മികച്ച സ്‌ക്കൂള്‍ പി. ററി.എയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡിന്‌ കല്ലറ സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ അര്‍ഹമായി. 2011 2012ലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വിദ്യാഭ്യാസ ജില്ല, റവന്യു ജില്ലാ തലങ്ങളില്‍ നിന്നും തെരഞ്ഞെടുത്താണ്‌ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചത്‌. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ്‌ പുലര്‍ത്തിയാണ്‌ കോട്ടയം കല്ലറ സെന്റ്‌ തോമസ്‌ ഹൈസ്‌ക്കൂള്‍ ഈ നേട്ടത്തിന്‌ അര്‍ഹമായത്‌. അഞ്ച്‌ ലക്ഷം രൂപയും പ്രശസ്‌തി പത്രവും ട്രോഫിയും അധ്യാപകദിനത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌ക്കൂളില്‍ വച്ച്‌ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ പി.ടി.എ ഭാരവാഹികള്‍ക്ക്‌ സമ്മാനിച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷം കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കപ്പക്കൃഷി, നെല്‍ക്കൃഷി എന്നിവയ്‌ക്കു പുറമേ വിവിധ ഇനം പച്ചക്കറികൃഷിയും, കേരളത്തില്‍ ആദ്യമായി ക്ഷീരവികസനത്തിന്‌ പശുവിനെ സ്‌കൂളില്‍ വളര്‍ത്തിയും കല്ലറ സ്‌കൂള്‍ ശ്രദ്ധ നേടിയിരുന്നു. സായാഹ്ന പി. ററി.എ, രക്ഷകര്‍ത്താക്കള്‍ക്കായി പരിശീലനവും മത്സരവും, സഹപാഠിക്കൊരുവീട്‌, സഹപാഠിക്കൊരു തുടര്‍പഠനം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ബോധവത്‌ക്കരണ സെമിനാറുകള്‍, പഠനപുരോഗതിക്ക്‌ പൊതുയോഗങ്ങളില്‍ രക്ഷകര്‍ത്താക്കളുടെ സാന്നിധ്യം, പൊതുജന പങ്കാളിത്തം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ സജീവ സാന്നിധ്യമാകാന്‍ പി.ടി.എ യ്‌ക്കു കഴിഞ്ഞിരുന്നു. സ്‌കൂളിലെ സാമ്പത്തികമായും വീടില്ലാത്തതുമായ ഒരു കുട്ടിക്ക്‌ വീട്‌ വച്ച്‌ നല്‍കിയാണ്‌ സഹപാഠിക്കൊരുവീട്‌ പദ്ധതി നടപ്പാക്കിയത്‌. സഹപാഠിയുടെ തുടര്‍പഠനത്തിലൂടെ ഈ സ്‌ക്കൂളിലെ സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥിയുടെ തുടര്‍പഠനത്തിനുള്ള ചെലവ്‌ സ്‌കൂള്‍ വഹിക്കുന്നു.
മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ തരിശുകിടന്ന പാടങ്ങള്‍ പാട്ടത്തിനെടുത്ത്‌ നെല്‍കൃഷി ആരംഭിച്ചത്‌. ഈ വര്‍ഷം നാലര ഏക്കര്‍ സ്ഥലത്ത്‌ നെല്‍കൃഷിയും ഒരേക്കര്‍ സ്ഥലത്ത്‌ കപ്പക്കൃഷിയും 50 സെന്റ്‌ സ്ഥലത്ത്‌ പച്ചക്കറി കൃഷിയും നടത്തി വരുന്നു.
പ്രഥമ അധ്യാപകന്‍ എം.എല്‍. ജോര്‍ജ്ജ്‌, മാനേജര്‍ ഫാ. റോജി മുകളേല്‍, അധ്യാപകരായ കെ. പി. രഘുനാഥ്‌, ഷീബ തോമസ്‌ ,പി.ടി.എ ഭാരവാഹികളായ വി.എന്‍. മധുസൂദനന്‍ നായര്‍, കുഞ്ഞുമോള്‍ അശോകന്‍, വി. എം. തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഏക മനസ്സോടെ നടത്തുന്ന പ്രവര്‍ത്തനമാണ്‌ ഈ വിജയത്തിനു പിന്നിലുള്ളത്‌.

Wednesday, July 20, 2011

ഭൂമിക്ക് വേണ്ടി നാടിനു വേണ്ടി ജനങ്ങള്‍ക്ക്‌ സൂചനയുമായി ആഗോളതാപനം എന്നാ വിപത്തിനു തടയിടുവാന്‍ ഞങ്ങളാല്‍ കഴിയുന്ന സേവനം സമൂഹത്തിനു പകരുവാന്‍ പരിസ്ഥിതി സംരക്ഷണ കൂട്ടയോട്ടം19 ജൂലൈ ചൊവാഴ്ച കല്ലറ സെന്‍റ് തോമസ്‌ സ്കൂളില്‍ നടന്നു. കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യുവാന്‍ പ്രശസ്ത സിനിമ താരം ശ്രീ. ഗിന്നസ്‌ പക്രു (അജയകുമാര്‍) എത്തിയിരുന്നു.പരിസ്ഥിതി രക്ഷാ സന്ദേശം പടുത്തുയര്‍ത്തിയ ഈ കൂട്ടയോട്ടത്തില്‍ കല്ലറ ഗ്രാമ പഞ്ചായത്തിലെ എല്ലാ മെമ്പര്‍മാരും പങ്കുചേര്‍ന്നു.
Wednesday, June 8, 2011

മാതൃഭൂമി മധുരം മലയാളം ഉദ്ഘാടനം


ഈ വര്‍ഷത്തെ മാതൃഭൂമി മധുരം മലയാളം പത്ധതി 2011 ജൂണ്‍ ഒന്നിന് തുടക്കം കുറിച്ചു.
ഇത്തവണ മാതൃഭൂമി ദിനപത്രം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്  കല്ലറ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അനീഷ്‌ പാലക്കമറ്റം, സണ്ണി തറയില്‍ തുടങ്ങിയവരാണ്.

Monday, May 16, 2011

നന്മ മരം

സ്നേഹത്തിന്റെന, ഉത്തരവാദിത്തത്തിന്റെ, സഹിഷ്ണതയുടെ, പ്രബലതയുറെയെല്ലാം നന്മ മരമായ കല്ലറ സെന്റ്ി തോമസ്‌ സ്കൂളിനെ യഷസിലേക്ക് പടുത്തുയര്ത്താെന്‍ അഹോരാത്രം പരിശ്രമിച്ച സ്നേഹ സമ്പന്നനായ പി.എ ബാബു സര്‍ കൈപുഴ സ്കൂളിലേക്ക് സ്ഥലം മാറുന്ന ഈ വേളയില്‍ ഞങ്ങള്‍ ഒരായിരം സ്നേഹാശംസകള്‍ അദ്ധേഹത്തിനു നേരുന്നു......