ST. THOMAS H. S KALLARA

WELCOME TO ST. THOMAS HIGH SCHOOL KALLARA

Wednesday, December 8, 2010

ലേഖനം

ഓസോണ്‍ പാളി എന്ന രക്ഷാകവചം

ഭുമിയുടെ ശ്വാശ്വത രക്ഷയ്ക്ക് അത്യാവശമായ പരിരക്ഷ നല്കാന്‍ പ്രകൃതി കരുതിവച്ചിട്ടുള്ള ഒരു വന്‍ മൂടുപടം അഥവാ ആവരണം ആണ് ഓസോണ്‍ പാളി. സൂര്യനില്‍ നിന്ന് പ്രസരിക്കപ്പെടുന്ന വിവിധ ഊര്‍ജ രൂപങ്ങളില്‍ പ്രധാനമായ ഒന്ന് അല്ട്രാവയലെറ്റ്‌ രശ്മികളുടെ രൂപത്തിലാണ്. ഇവയിലുള്ള ഊര്‍ജം വളരെ ഉയര്‍ന്ന അളവില്‍ ഉള്ളതുകൊണ്ട് അവ നേരിട്ടു ഭുമിയിലെത്തിയാല്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കും. ഈ അപകടാവസ്ഥയ്ക്ക് ഒരു പ്രതിവിധി എന്നോണം പ്രകൃതി നല്‍കിയിട്ടുള്ള വരദാനമാണ് ഓസോണ്‍ പാളി അഥവാ ഓസോണ്‍ ലെയെര്‍ എന്ന വലയം. ഓസോണ്‍ വാതകത്തിന്‍റ തന്‍മാത്രകള്‍ നിബിഡമായ് നിലക്കൊള്ളുന്ന ഈ പാളിയില്‍ കൂടി സൗരോര്‍ജ രശ്മികള്‍ കടന്നു പോകുമ്പോള്‍ അവയിലുള്ള അള്‍ട്രാവയലറ്റ് രശ്മികളെ വലിയ അളവില്‍ ആഗീരണം ചെയ്യുവാന്‍ ഈ ഓസോണ്‍ പാളിയ്ക്ക് കഴിയും. അങ്ങനെയാണ് ഭുമിയിലെ ജീവജാലങ്ങള്‍ക്ക് ഈ പാളി സംരക്ഷണം നല്‍കുന്നത്.

                                        തോമസ്‌ ജെയിംസ്‌ (Class 10)
    

No comments:

Post a Comment