ST. THOMAS H. S KALLARA

WELCOME TO ST. THOMAS HIGH SCHOOL KALLARA

Friday, November 26, 2010


ഡിസ്പ്ലേ ടെക്നോളജി ഉണ്ടായ പുരോഗതി നിത്യ ജീവിതത്തില്‍ ഉപകാരപെട്ടത്തിന്‍റ ലളിതവും ഉത്തമവുമായ ഉദാഹരണത്തില്‍ ഒന്നാണ് ഇന്നു ടെസ്ക്ടോപ്പിലിരിക്കുന്ന എല്‍.സീ.ഡി( ലിക്വിഡ്‌ ക്രിസ്ടല്‍ ഡിസ്പ്ലേ) മോണിറ്റര്‍. കൈകാര്യം ചെയ്യുവാനുള്ള സൗകര്യം, കുറഞ്ഞ വൈദ്യുത ഉപയോഗം, ഇലക്ട്രോ-മഗ്നെക്ടിക് റേഡിയേഷന്‍ വഴിയുള്ള ദോഷങ്ങളില്‍ നിന്നും രക്ഷാ എന്നിവയൊക്കെ എല്‍.സി.ഡി മോണിറ്ററുകളെ നമുക്ക്‌ പ്രിയങ്കരമാക്കി. പരമ്പരാഗത സി.ആര്‍.ടിമോണിറ്ററുകളെക്കാള്‍ കാഴ്ചയില്‍ ലളിതമായ ഉള്‍ഘടനയാണ് എല്‍.സി.ഡി മോണിറ്റര്റുകളുടെത്. ഇതു അതിന്‍റെ പ്രവര്‍ത്തന ലാളിത്യത്തിന്‍റ സൂച്ചനയോന്നുമല്ല ഒട്ടേറെ ഘടകങ്ങളെ അതിവിദഗ്ദമായി ഒത്തുചേര്‍ക്കുന്ന ലാര്‍ജ് സകെയില്‍ ഇന്‍റഗ്രേഷന്‍ തുടങ്ങിയ മൈക്രോ ഇലക്ട്രോണിക്സ് ടെക്നോളജിയുടെ മിടുക്കു കൊണ്ട് മാത്രം അങ്ങനെ തോന്നുന്നതാണ്. സി.ആര്‍.ടി. മോണിറ്ററുകളെക്കാള്‍ സങ്കീര്‍ണ്ണമാണ എല്‍.സി.ടി മോണിറ്റര്‍. അത്ര പരിച്ചയമില്ലാത്തൊരു ടെക്നോളജിയെന്ന നിലയില്‍ ഫാള്‍ട്ടുകള്‍ തിരിച്ചറിയാനും പരിഹരിക്കാനും അല്‍പ്പം ബുദ്ധിമുട്ട് തോന്നനുമിടയുണ്ട്. സള്‍ഫസ് മൌണ്ട്ഡിവൈസുകള്‍ ധാരാളമുള്ള സര്‍കീട്ട് ബോര്‍ഡുകള്‍ ചിപ്പ് ലെവലില്‍ റിപ്പയര്‍ ചെയ്തുള്ള പരിചയവും മൈക്രോ സോള്‍ടറിംഗലുള്ള മിടുക്കും എല്‍.സി.ടി. മോണിറ്റര്‍ റിപ്പയറിംഗന് അനിവാര്യവുമാണ്.
ലേഖനം: ശ്രീജിത്ത്‌ വിജയചന്ദ്രന്‍.

No comments:

Post a Comment